ശബ്ദം: ഒ.വി. വിജയൻ
ഭാഷയിലെ വാക്കുകളിലും, വാക്കിന്റെ അർഥങ്ങളിലും വിശ്വാസം പോരാഞ്ഞ് തന്റെ സൃഷ്ടിയെ മിക്കവുറ്റതാക്കാൻ പുതിയ വാക്കുകളും പ്രയോഗങ്ങളും നിർമ്മിച്ചെടുത്ത ഒരു സാഹിത്യകാരൻ നമുക്കുണ്ടായിരുന്നു. തന്റെ കാഴ്ചകൾക്കും, തീർച്ചകൾക്കും അത്രയധികം വ്യക്തത ഉറപ്പു വരുത്തിയ വ്യക്തിത്വം. എളുപ്പം നടന്നെത്താവുന്ന ശരികളിൽ ഉത്തരം തേടാത്ത അദ്ദേഹത്തിന്റെ വിചാരങ്ങൾ പ്രചാരത്തിലിരിക്കുന്ന ധാരണകളെ സംശയിച്ചു. ചരിത്രത്തിന്റെ നിലക്കാത്ത ഒഴുക്കിൽ രൂപം പ്രാപിച്ച വ്യാജ യുക്തികൾ സമൂഹത്തിന്റെ രസതന്ത്രത്തെ അലോസരപ്പെടുത്തിയപ്പോൾ സ്വത സിദ്ധമായ ശാന്തത നീക്കിവെച്ച് അദ്ദേഹം തന്റെ തൂലികയിലൂടെ ഗർജിച്ചു. വ്യക്തിത്വത്തിന്നതീതമായി സമൂഹത്തിന്റെ ലയത്തിന് പ്രാധാന്യം നൽകിയ യഥാർത്ഥ വിപ്ലവകാരി. ഖസാക്കിന്റെ ഇതിഹാസം എന്ന ഒരു കൃതിയിലൂടെ മലയാള സാഹിത്യത്തിന് പുതിയ ദിശ നൽകിയ ഒ.വി. വിജയൻ. അന്നോ ഡോമിനി (ക്രിസ്തുവിന് ശേഷം) എന്നും BC (ക്രിസ്തുവിന് മുമ്പ്) എന്നും ചരിത്രകാരന്മാർ ചരിത്രത്തെ തരം തിരിക്കും പോലെ ഖസാക്കിനു മുമ്പും ഖസാക്കിന് ശേഷവുമെന്ന് നിരീക്ഷകർ ഇന്ന് മലയാള സാഹിത്യത്തെ ഭാഗിക്കുന്നു. കാല്പനികതയുടെ സാധ്യതകളിലേക്ക് മലയാള സാഹിത്യത്തെ...